India

2 റെഡ്, 3 പെനാല്‍റ്റി, 5 ഗോള്‍… നാടകീയം, ഇന്ററിനെ വീഴ്ത്തി യുവന്റസ്; ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ വീണ്ടും സജീവം

രണ്ടു ചുവപ്പ് കാര്‍ഡ്, മൂന്നു പെനാല്‍റ്റി, അഞ്ചു ഗോളുകള്‍്… അത്യന്തം ആവേശകരവും നാടകീയവുമായ മത്സരത്തിനൊടുവില്‍ സീരി എ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെ തോല്‍പിച്ച് യുവന്റസ് ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ കാത്തു.

ഇന്നലെ സ്വന്തം തട്ടകമായ ട്യൂറിനില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം. ആതിഥേയര്‍ക്കു വേണ്ടി യുവാന്‍ ക്വഡ്രാഡോ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. റൊമേലു ലുക്കാക്കുവാണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്. മറ്റൊരെണ്ണം യുവന്റസ് താരം ജോര്‍ജിയോ ചെല്ലീനി വഴങ്ങിയ സെല്‍ഫ് ഗോളായിരുന്നു.

മത്സരത്തില്‍ ആദ്യം ലീഡ് നേടിയത് യുവന്റസായിരുന്നു. 23-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെടുത്ത കിക്ക് ആദ്യം ഇന്റര്‍ ഗോള്‍കീപ്പര്‍ ഹാന്‍ഡനോവിച്ച് തടുത്തിട്ടെങ്കിലും റീബൗണ്ട് ലക്ഷ്യത്തിലെത്തിച്ചു റൊണാള്‍ഡോ വലകുലുക്കി.

എന്നാല്‍ 11-മിനിറ്റിനുള്ള ഇന്റര്‍ ഒപ്പമെത്തി. എതിരാളികളുടെ മറുപടിയും പെനാല്‍റ്റിയിലൂടെയായിരുന്നു. റൊമേലു ലുക്കാക്കുവാണ് ലക്ഷ്യം കണ്ടത്. ആദ്യപകുതിയില്‍ സമനിയില്‍ പിരയുമെന്നു തോന്നിച്ചെങ്കിലും ഇടവേളയ്ക്കു തൊട്ടുമുമ്പ് ക്വഡ്രാഡോ യുവന്റസിനെ മുന്നിലെത്തിച്ചു.

പിന്നീട് രണ്ടാംപകുതിയുടെ തുടക്കം തന്നെ ആതിഥേയരെ ഞെട്ടിക്കുന്നതായിരുന്നു. 55-ാം മിനിറ്റില്‍ റോഡ്രിഗോ ബെന്റക്കര്‍ ചുവപ്പുകണ്ട് പുറത്ത്. ആളെണ്ണത്തിലെ കുറവ് മുതലെടുത്ത് ഇന്റര്‍ യുവന്റസിനെതിരേ ആക്രമണം കടുപ്പിച്ചു.

83-ാം മിനിറ്റില്‍ അതിനു ഫലം കിട്ടി. നിരന്തര ആക്രമണങ്ങള്‍ക്കൊടുവില്‍ ഇന്റര്‍ മുന്നേറ്റം തടയാന്‍ ശ്രമിച്ച യുവന്റസ് നായകന്‍ ചെല്ലീനി പന്ത് സ്വന്തം വലയിലേക്കു തട്ടിയിട്ടു. സമനിലനില നേടിയതോടെ ഇന്റര്‍ ആക്രമണം വര്‍ധിപ്പിച്ചുവെങ്കിലും ഗോള്‍ പിറന്നത് മറുപാതിയിലാണ്.

88-ാം മിനിറ്റില്‍ യുവന്റസ് വീണ്ടും മുന്നില്‍. തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു ക്വഡ്രാഡോയാണ് ആതിഥേയര്‍ക്കു വീണ്ടും ലീഡ് സമ്മാനിച്ചത്. ശേഷിച്ച മിനിറ്റുകളില്‍ ഇന്റര്‍ ആക്രമണങ്ങള്‍ സമര്‍ഥമായി ചെറുത്ത് അവര്‍ വിജയം ഉറപ്പാക്കി. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ഇന്റര്‍ താരം ബ്രൊസൊവിച്ചും ചുവപ്പ് കണ്ട് പുറത്തായി.

ജയത്തോടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്കായി. 37 മത്സരങ്ങളില്‍ നിന്ന് 75 പോയിന്റുമായി നാലാം സ്ഥാനത്താണ് അവര്‍. എന്നാല്‍ 73 പോയിന്റുമായി അഞ്ചാമതുള്ള നാപ്പോളി ഒരു മത്സരം കുറച്ചേ കളിച്ചിട്ടുള്ളുവെന്നത് ശ്രദ്ധേയമാണ്.

Football news:

स्पेनिश राष्ट्रीय टीम छोड़ने पर एनरिक: क्या आप मजाक कर रहे हैं? मैं अपना अनुबंध बढ़ाने के बारे में सोच रहा हूं
हर्टा बोटेंग भाइयों को वापस लाने की कोशिश करता है । केविन-प्रिंस सहमत हैं, जेरोम विदेश में खेलना चाहते हैं
दादाजी मरा नहीं है! मैं लगभग 35 साल का हूं, लेकिन जुनून 20 साल की उम्र की तरह है । फ्रांस की राष्ट्रीय टीम में अपनी जगह के बारे में गिरौद
एक कोविद परीक्षण ने तीन लोगों को संगरोध के लिए हटा दिया: स्कॉट गिलमोर पास हो गए, चिलवेल और माउंट को भी इंग्लैंड से अलग कर दिया गया
16 प्लेऑफ टीमों में से, हम 11 जानते हैं । दूसरों को क्या चाहिए?
रेनबो लाइटिंग पर प्रतिबंध लगाने पर बवेरिया के राष्ट्रपति: खुलापन और सहिष्णुता मूलभूत मूल्य हैं जिनके लिए हमारा क्लब प्रतिबद्ध है
एक चोट के कारण डेम्बेले की सर्जरी होगी । वह याद होगा के बारे में 4 महीने