logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo
star Bookmark: Tag Tag Tag Tag Tag
India

ആയുഷ്മാന്‍ പദ്ധതി വേണ്ടെന്നുവെയ്ക്കാന്‍ കേരളസര്‍ക്കാരിന് എന്താണവകാശം: കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കൊച്ചി: ആയുഷ്മാന്‍ പദ്ധതി വേണ്ടെന്നുവെയ്ക്കാന്‍ കേരള സര്‍ക്കാരിന് എന്താണവകാശമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അഞ്ചുലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന വേറെ ഏതെങ്കിലും പദ്ധതി കേരളത്തില്‍ തുടങ്ങിയിട്ടുണ്ടോയെന്നും പദ്ധതി വേണ്ടെന്നുവെക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ പാവപ്പെട്ടവരെല്ലാം രോഗം വന്നാല്‍ അങ്ങയെപ്പോലെ അമേരിക്കയില്‍ പോയി ചികിത്സിക്കാന്‍ വകയുള്ളവരാണെന്നാണോ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ താങ്കള്‍ ധരിച്ചുവച്ചിരിക്കുന്നത്? അതോ ഇവിടെ പാവങ്ങളാരും ഇല്ലെന്നാണോ. രണ്ടരക്കൊല്ലം കൊണ്ടു താങ്കള്‍ ആര്‍ക്കും ചികിത്സാസഹായം വേണ്ടാത്ത നിലയിലേക്ക് ഈ നാടിനെ എത്തിച്ചു എന്നാണോ ജനം കരുതേണ്ടത്. അതല്ല അഞ്ചുലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന വേറെ ഏതെങ്കിലും പദ്ധതി താങ്കള്‍ ഇവിടെ തുടങ്ങിയിട്ടുണ്ടോ?, സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആയുഷ്മാന്‍ പദ്ധതി കേരളത്തില്‍ വേണ്ടെന്നുവെക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ പദ്ധതിയുടെ ഗുണം കേരളീയര്‍ക്കും കിട്ടുന്നതിനെ എന്തിനാണ് കേരളസര്‍ക്കാര്‍ എതിര്‍ക്കുന്നത്? ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ആരോഗ്യസുരക്ഷാ പദ്ധതിയാണിത്. അത് വെറുതേ വേണ്ടെന്നു വെക്കാന്‍ നിങ്ങള്‍ക്കെന്താണവകാശം. നിലപാട് തിരുത്തുന്നതാണ് സര്‍ക്കാരിനു നല്ലത്. ഇല്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഇക്കാര്യത്തിലുണ്ടാവും, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Themes
ICO