India
This article was added by the user . TheWorldNews is not responsible for the content of the platform.

'ഇന്റിമേറ്റ് സീനുകൾ ഒഴിവാക്കാൻ നയൻതാര?'; വിവാഹ ശേഷം പുതിയ തീരുമാനങ്ങളെന്ന് റിപ്പോർട്ട്

ചെന്നെെ: തെന്നിന്ത്യൻ താരറാണി നയൻതാരയുടെ വിവാഹം ആഴ്ചകളായി സിനിമാ ലോകത്തെ ചർച്ചയായി തുടരുകയാണ്. മഹാബലിപുരത്ത് ആഘോഷ പൂർവം നടന്ന വിവാഹത്തിന് ശേഷം കഴിഞ്ഞ ദിവസം നടി കേരളത്തിലുമെത്തിയിരുന്നു. കൊച്ചിയിൽ ഭർത്താവ് വിഘ്നേശ് ശിവനൊപ്പമായിരുന്നു സന്ദർശനം.

ഇപ്പോള്‍ വിവാഹ ശേഷം കരിയറില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നടി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ ജീവിതം ആസ്വദിക്കാന്‍ ചെറിയൊരു ഇടവേള നയന്‍താര എടുത്തേക്കും. ശേഷം സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കൊടുക്കാനാണ് തീരുമാനം.

ഇതിനു പുറമെ സിനിമകളില്‍ ഇന്റിമേറ്റ് സീനുകളില്‍ ഇനി അഭിനയിക്കേണ്ടെന്ന് നയന്‍താര തീരുമാനിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് നയന്‍താര ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. ഒരു സിനിമയ്ക്ക് അഞ്ച് കോടിയോളമാണ് നടിയുടെ പ്രതിഫലം. ജയം രവിയോടാെപ്പം അഭിനയിക്കാനിരിക്കുന്ന തമിഴ് ചിത്രത്തിൽ 10 കോടി പ്രതിഫലമാണ് നടി വാങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. തമിഴിൽ ഒരു നായിക നടിക്ക് ലഭിക്കുന്ന റെക്കോഡ് പ്രതിഫലമായിരിക്കും ഇത്. കാത്തുവാക്കുല രണ്ട് കാതല്‍ ആണ് നടിയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യ ആഘോഷമാക്കിയ വിവാഹം ചെന്നൈയിലെ മഹാബലിപുരത്ത് വച്ച് നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കം രാഷ്ട്രീയ- സിനിമ മേഖലകളിലെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. ബോളിവുഡ് താരം ഷാരൂഖ് ഖാനും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

Story Highlight: reports says Nayantara decides to refrain from romantic scenes on screen