logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo
star Bookmark: Tag Tag Tag Tag Tag
India

കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഫ്രാങ്കോ മുളയ്ക്കല്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ബിഷപ്പിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 വരെയാണ് ബിഷപ്പിന്റെ കസ്റ്റഡി കാലാവധി. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

ബിഷപ്പിനെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും. ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതിരിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. പൊലീസിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും അറിയില്ല, ഓര്‍മയില്ല എന്നാണ് ഫ്രാങ്കോയുടെ മറുപടി. അതേസമയം ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. നേരത്തെ മജിസ്‌ട്രേറ്റ് കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കന്യാസ്ത്രീയെ സ്വാധീനിച്ച കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ ഈ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം എസ്പിയാണ് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കലിനെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിച്ചിരുന്നു. പീഡനം നടന്ന 20-ാം നമ്പര്‍ മുറയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

Themes
ICO