India

‘കടത്തിൽ മുങ്ങിത്താഴുന്ന സംസ്ഥാനത്ത് ഇങ്ങനെയുള്ളവരെ തീറ്റിപ്പോറ്റണോ?’; വനിതാകമ്മീഷൻ പിരിച്ചുവിടണമെന്ന് പ്രമീളദേവി

തിരുവനന്തപുരം: സംസ്ഥാന വനിതാകമ്മീഷൻ പിരിച്ചുവിടണമെന്ന് മുൻ കേന്ദ്ര വനിതാകമ്മീഷൻ അം​ഗവും ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റുമായ ഡോ. പ്രമീളദേവി. സ്ത്രീവിരുദ്ധമായ സമീപനവും നിലപാടുമുള്ള എം സി ജോസഫൈൻ വനിതാകമ്മീഷൻ അദ്ധ്യക്ഷയായി തുടരുന്നത് കേരളത്തിന് നാണക്കേടാണെന്ന് പ്രമീളദേവി പറഞ്ഞു.

‘ദുരിതം അനുഭവിക്കുന്ന പരാതിക്കാരിയോട് അത് നിങ്ങൾ അനുഭവിച്ചോളൂവെന്ന് പറഞ്ഞ കമ്മീഷൻ അദ്ധ്യക്ഷ സ്ത്രീത്വത്തെ മുഴുവൻ അപമാനിക്കുകയായിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുക്കണം. നിരാലംബരായ സ്ത്രീകളാണ് കമ്മീഷൻ മുമ്പാകെ വരുന്നതെന്നിരിക്കെ അവരോട് ഇത്രയും ഹീനമായ വാക്കുകളുപയോ​ഗിച്ചത് മാപ്പർഹിക്കാത്ത തെറ്റാണ്. വനിതാകമ്മീഷന് കൂട്ടു ഉത്തരവാദിത്വമാണെന്നതിനാൽ അം​ഗങ്ങൾ എല്ലാവരും രാജിവെക്കണം’.

ALSO READ: ‘സീരിയലിലെ ദുഷ്ട കഥാപാത്രമായ ‘അമ്മായിയമ്മയല്ല’, വനിതാ കമ്മീഷനാണ്’; എംസി ജോസഫൈനെതിരെ വ്യാപക പ്രതിഷേധം

രാജിവെച്ചില്ലെങ്കിൽ കമ്മീഷനെ മുഖ്യമന്ത്രി പിരിച്ചുവിടണമെന്ന് പ്രമീള ആവശ്യപ്പെട്ടു. സ്ത്രീയുടെ സുരക്ഷിതത്വവും അഭിമാനകരമായ ജീവിതവും വനിതാകമ്മീഷന്റെ ഉത്തരവാദിത്വമാണെന്നിരിക്കെ പീഡനങ്ങളെ ന്യായീകരിക്കുകയാണ് ജോസഫൈൻ. പാർട്ടി സംവിധാനത്തിന് കീഴിലാണ് ഭരണഘടനാ സ്ഥാപനമായ വനിതാകമ്മീഷനെന്നാണ് അവർ പറയുന്നത്. കടത്തിൽ മുങ്ങിത്താഴുന്ന സംസ്ഥാനത്ത് ഇങ്ങനെയുള്ളവരെ തീറ്റിപ്പോറ്റണോയെന്ന് സർക്കാർ തീരുമാനിക്കണം. ജോസഫൈൻ അന്വേഷിച്ച കേസുകൾ പുനരന്വേഷണത്തിന് വിധേയമാക്കണമെന്നും പ്രമീളദേവി ആവശ്യപ്പെട്ടു.

ALSO READ: ‘നെറ്റ് കിട്ടാത്തതു കൊണ്ട് ജോസഫൈന്റെ പരാമര്‍ശം കണ്ടില്ല’; തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണമെന്ന് പി കെ ശ്രീമതി

Covid 19 updates

Football news:

फिओरेंटीना और व्लाहोविक 3 साल के अनुबंध विस्तार पर चर्चा कर रहे हैं । आगे करने के लिए दिलचस्प है टोटेनहम
जोविच संपदोरिया और जेनोआ के लिए दिलचस्प है । रियल मैड्रिड स्ट्राइकर को ऋण पर देना चाहता है
2020 ओलंपिक खेलों के पदक स्टैंडिंग: चीन लीड करता है, रूस के पास एक स्वर्ण है, संयुक्त राज्य अमेरिका में चार हैं (हमने अपनी टीम से दो फाइनल जीते)
जुवेंटस और कुआड्राडो 2023 तक एक अनुबंध विस्तार पर चर्चा कर रहे हैं
मैनचेस्टर यूनाइटेड 45 मिलियन पाउंड (डेली मेल) के लिए गर्मियों में शाऊल पर हस्ताक्षर करने की कोशिश कर सकता है
ब्रेथवेट के एजेंट: मार्टिन बार्सिलोना में रहेंगे। वह खुश है पर सबसे अच्छा दुनिया में क्लब
Beppe Marotta: Lukaku बिक्री के लिए नहीं है. यह एक महत्वपूर्ण टुकड़ा की बिसात पर Inzaghi