India

വാക്‌സിന്‍ ക്ഷാമത്തിന് മോദിക്കെതിരെ പോസ്റ്റര്‍, 15 പേര്‍ അറസ്റ്റില്‍; പോസ്റ്റര്‍ പങ്കുവെച്ച് തന്നെയും അറസ്റ്റ് ചെയ്യാന്‍ പ്രകാശ് രാജ്

രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് തെരുവില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡല്‍ഹി പൊലീസ് 15 പേരെ ശനിയാഴ്ച്ച അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.

‘മോദിജി ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തിനാണ് വിദേശത്തേക്ക് അയച്ചത്’? എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയ ചോദ്യം. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലായി പോസ്റ്റര്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച്ചയോടെയാണ് പൊലീസിന് പോസ്റ്ററുകളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വിവിധ ജില്ലകളിലെ പൊലീസ് മേധാവികളെ അന്വേഷണത്തിനായി നിയോഗിച്ചു. 17 എഫ്‌ഐആറുകളാണ് 188 സെക്ഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പരാതികള്‍ ലഭിക്കുന്നതനുസരിച്ച് എഫ്‌ഐആറും കൂടുന്നതായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ആധാനം അറിയിച്ചു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ്-19 കേസുകളും മരണങ്ങളും ആശങ്കപ്പെടുത്തുന്ന തരത്തില്‍ ഉയരുകയാണെന്ന് ടെഡ്രോസ് ആധാനം ചൂണ്ടികാട്ടി. ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം മാരകമാണെന്നും ടെഡ്രോസ് മുന്നറിയിപ്പ് നല്‍കി.

മഹാമാരികാലഘട്ടത്തില്‍ ഇന്ത്യയെ സഹായിച്ച എല്ലാവര്‍ക്കും ടെഡ്രോസ് നന്ദിയും അറിയിച്ചു. ഒപ്പം ഇത്തരത്തില്‍ അടിയന്തിരാവസ്ഥാക്ക് സമാനമായ സാഹചര്യം ഇന്ത്യയില്‍ മാത്രമല്ലെന്നും ടെഡ്രോസ് ചൂണ്ടികാട്ടി.

‘നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്നാം, കംമ്പോഡിയ, തായ്ലാന്റ്, ഈജിപ്റ്റ് എന്നിവ കൊവിഡ്-19 കേസുകള്‍ ഉയരുന്ന ചില രാജ്യങ്ങള്‍ മാത്രമാണ്. അമേരിക്കലും ചില പ്രദേശങ്ങളില്‍ കൊവിഡ്-19 കേസുകള്‍ ഉയര്‍ന്നനിരക്കില്‍ തന്നെയാണ്.’ ടെഡ്രോസ് പറഞ്ഞു.

Football news:

हर्टा बोटेंग भाइयों को वापस लाने की कोशिश करता है । केविन-प्रिंस सहमत हैं, जेरोम विदेश में खेलना चाहते हैं
दादाजी मरा नहीं है! मैं लगभग 35 साल का हूं, लेकिन जुनून 20 साल की उम्र की तरह है । फ्रांस की राष्ट्रीय टीम में अपनी जगह के बारे में गिरौद
एक कोविद परीक्षण ने तीन लोगों को संगरोध के लिए हटा दिया: स्कॉट गिलमोर पास हो गए, चिलवेल और माउंट को भी इंग्लैंड से अलग कर दिया गया
16 प्लेऑफ टीमों में से, हम 11 जानते हैं । दूसरों को क्या चाहिए?
रेनबो लाइटिंग पर प्रतिबंध लगाने पर बवेरिया के राष्ट्रपति: खुलापन और सहिष्णुता मूलभूत मूल्य हैं जिनके लिए हमारा क्लब प्रतिबद्ध है
एक चोट के कारण डेम्बेले की सर्जरी होगी । वह याद होगा के बारे में 4 महीने
यूक्रेन ऑस्ट्रिया के साथ विफल रहा: मानकों पर और दबाव में स्किड, नेताओं ने खुद को नहीं दिखाया