logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo logo
star Bookmark: Tag Tag Tag Tag Tag
India

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്

അഭിലാഷ് ടോമി

പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രാന്‍സിന്റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഓസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഓസ്ട്രേലിയിലെ പെര്‍ത്തില്‍നിന്നും 3000 കിലോമീറ്റര്‍ അകലെ വച്ചാണ് അഭിലാഷ് ടോമി അപകടത്തില്‍പെട്ടത്. അതിശക്തമായ കാറ്റിനെ തുടര്‍ന്ന് 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍പെട്ടാണ് അഭിലാഷിന്റെയും മറ്റ് വിദേശ നാവികരുടെയും പായ്കപ്പല്‍ അപകടത്തില്‍പെട്ടത്. പായ്ക്കലിന്റെ തൂണു തകര്‍ന്ന് മുതുകിനാണ് അഭിലാഷിന് സാരമായ പരുക്കേറ്റത്.

ഓസ്‌ട്രേലിയന്‍ നാവിക കപ്പലിലേക്ക് അദ്ദേഹത്തെ മാറ്റിയിട്ടുണ്ടെന്നും കാലാവസ്ഥ അനുകൂലമായാല്‍ വൈകുന്നരേത്തോടെ തൊട്ടടുത്ത ദ്വീപിലേക്ക് മാറ്റാനാകുമെന്നുമാണ് ഒടുവിലായി പുറത്തുവന്ന റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ റെസ്‌ക്യൂ കോ ഓര്‍ഡിനേഷന്റേയും നാവികസേനയുടേയും നേതൃത്വത്തിലായിരുന്നു കഴിഞ്ഞ മൂന്ന് ദിവസമായി രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചിരുന്നത്.

All rights and copyright belongs to author:
Themes
ICO