India

ഇന്ത്യയിൽ ഇന്നലെ മാത്രം 4,077 കോവിഡ് മരണങ്ങള്‍; മരണസംഖ്യ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ കൊവി‍ഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2,70,284 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ഇന്നലെ മാത്രം 4,077 പേർ വൈറസ് ബാധയേറ്റ് മരണപ്പെട്ടു. കേരളത്തിൽ ഉൾപ്പടെ രണ്ടാം തരം​ഗത്തിൽ മരണനിരക്ക് വർധിച്ചിരുന്നു. അതേസമയം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ മരണനിരക്ക് കുറവാണ്.

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 3,11,170 പേര്‍ക്കാണ്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,46,84,077 ആയി ഉയർന്നിട്ടുണ്ട്. 3,62,437 പേര്‍ ഇന്നലെ കോവിഡ് മുക്തരായി. ആകെ 2,07,95,335 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മോചിതരായിട്ടുള്ളത്. രോ​ഗമുക്തി നിരക്കിലെ ​ഗണ്യമായ വർധനവ് ആശ്വാസമാണ്. എന്നാൽ മരണനിരക്ക് ആശങ്ക ഉയർത്തുന്നു. 36,18,458 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെ, 18,32,950 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ ഇന്നലെ 32,680 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,78,12,355 സാമ്പിളുകളാണ് പരിശോധിച്ചത്.

Football news:

स्पेनिश राष्ट्रीय टीम छोड़ने पर एनरिक: क्या आप मजाक कर रहे हैं? मैं अपना अनुबंध बढ़ाने के बारे में सोच रहा हूं
हर्टा बोटेंग भाइयों को वापस लाने की कोशिश करता है । केविन-प्रिंस सहमत हैं, जेरोम विदेश में खेलना चाहते हैं
दादाजी मरा नहीं है! मैं लगभग 35 साल का हूं, लेकिन जुनून 20 साल की उम्र की तरह है । फ्रांस की राष्ट्रीय टीम में अपनी जगह के बारे में गिरौद
एक कोविद परीक्षण ने तीन लोगों को संगरोध के लिए हटा दिया: स्कॉट गिलमोर पास हो गए, चिलवेल और माउंट को भी इंग्लैंड से अलग कर दिया गया
16 प्लेऑफ टीमों में से, हम 11 जानते हैं । दूसरों को क्या चाहिए?
रेनबो लाइटिंग पर प्रतिबंध लगाने पर बवेरिया के राष्ट्रपति: खुलापन और सहिष्णुता मूलभूत मूल्य हैं जिनके लिए हमारा क्लब प्रतिबद्ध है
एक चोट के कारण डेम्बेले की सर्जरी होगी । वह याद होगा के बारे में 4 महीने