India

‘കങ്കണയില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു വാക്‌സിന്‍ വേണം’; പരിഹസിച്ച് ബോളിവുഡ് താരം ജുനൈദ്

കങ്കണ റണാവത്തിനെ പരിഹസിച്ച് ബോളിവുഡ് താരം ജുനൈദ്. കങ്കണയില്‍ നിന്നും അവരുടെ പ്രസംഗങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ മറ്റൊരു വാക്‌സിന്‍ കണ്ടുപിടിക്കേണ്ടി വരുമെന്നാണ് ജുനൈദ് ഫേസ്ബുക്കില്‍ കുറിച്ചത്. ബംഗാളില്‍ കലാപാഹ്വാനം നടത്തിയതിനെ തുടര്‍ന്ന് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്റ് ചെയ്തിരുന്നു. ഇതില്‍ പ്രതികരിക്കവെയാണ് താരത്തിന്റെ പരാമര്‍ശം.

ലൈലാ ഓ ലൈലാ, സലാം കാശ്മീര്‍ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ജുനൈദ്. ഇതിനു മുമ്പും കങ്കണയുടെ രാഷ്ട്രീയ താല്‍പര്യങ്ങളെയും പരാമര്‍ശങ്ങളെയും താരം വിമര്‍ശിച്ചിട്ടുണ്ട്.

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിലെ ആക്രമണത്തെ കുറിച്ച് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണമാക്കണമെന്നും കങ്കണ പറഞ്ഞു. അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ബംഗാള്‍ ബേണിങ്ങ് എന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമായിരുന്നു കങ്കണ.

ആയിരക്കണക്കിന് പേര്‍ മരണപ്പെടുന്നു. എന്നാലും മോദി ഫാസിസ്റ്റും മമത ബാനര്‍ജി മതേതരവാദിയും. ഇതിനൊരു അറുതി വേണം. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണം വരണം’ എന്നാണ് ക്യാപെയിനിന്റെ ഭാഗമായി കങ്കണ ട്വീറ്റ് ചെയ്തത്. ജനാധിപത്യത്തിന്റെ മരണം എന്ന പേരില്‍ ഇതേ വിഷയങ്ങള്‍ സംസാരിക്കുന്ന വിഡിയോയും താരം പങ്കുവെച്ചിരുന്നു.

ഇതാദ്യമായല്ല കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്യപ്പെടുന്നത്. താണ്ടവ് എന്ന ആമസോണ്‍ പ്രൈം സീരീസുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴും ഇത്തരത്തില്‍ ട്വിറ്റര്‍ കങ്കണയെ താത്കാലികമായി പുറത്താക്കിയിരുന്നു. ഇത് ട്വിറ്ററിന്റെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനാലാണ് താരത്തെ പുറത്താക്കിയത്.

അതേസമയം രാജ്യത്തെ ഓക്സിജന്‍ ക്ഷാമത്തെ കുറിച്ചും, ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തെ കുറിച്ചും കങ്കണ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. എല്ലാവരും ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും സിലിണ്ടറുകളില്‍ ഭൂമിയില്‍ നിന്നും ഓക്സിജന്‍ പിടിച്ചെടുക്കുകയാണെന്നും ഇത് പ്രകൃതി ചൂഷണമാണെന്നും കങ്കണ പറഞ്ഞു. ഇതിനാല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ മരങ്ങള്‍ വെച്ചുപിടിപ്പിക്കണം. ഒപ്പം ഭൂമിക്ക് ഉപകാരമില്ലാത്ത മനുഷ്യര്‍ ഇല്ലാതാവുന്നതില്‍ പ്രശ്നമില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു. ഇതേ തുടര്‍ന്നാണ് എല്ലാവരും വിമര്‍ശനവുമായെത്തിയത്. ട്വറ്ററില്‍ കങ്കണ ട്രെന്റിങ്ങായിരുന്നു.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയും ആരോഗ്യ മേഖല വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കങ്കണയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ സജീവമായ കങ്കണ ഇതുവരെയും രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പറഞ്ഞിട്ടില്ല. അതേസമയം കൊവിഡ് പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഉടനടി പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.

മറ്റ് ബോളിവുഡ് താരങ്ങള്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കല്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കുമ്പോള്‍ കങ്കണ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലും സര്‍ക്കാരിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Football news:

ग्रिज़मैन ने हैमिल्टन के साथ बात की और स्पेनिश ग्रैंड प्रिक्स में मर्सिडीज बक्से का दौरा किया
बार्सिलोना को लगता है कि नेमार ने इसका इस्तेमाल किया । उन्होंने कहा कि वह वापस लौटना चाहते थे, लेकिन पीएसजी (रेस1) के साथ अपना अनुबंध बढ़ाया
आर्सेनल के प्रशंसकों के लिए ऑबमेयांग: हम आपको कुछ अच्छा देना चाहते थे । मैं माफी चाहता हूँ कि हम नहीं कर सका
एटलेटिको कैंप नोउ में नहीं हारा। बुस्केट्स की चोट मैच का महत्वपूर्ण मोड़ है (और चैम्पियनशिप दौड़?)
वेराट्टी ने पीएसजी प्रशिक्षण में अपने घुटने के स्नायुबंधन को घायल कर दिया । यूरो में भागीदारी अभी भी सवाल में है
एक तस्वीर में नेमार का अनुबंध। एमबीप्पे वही चाहता है
मैनचेस्टर यूनाइटेड गर्मियों में बेलिंगम पर हस्ताक्षर करना चाहेगा, सांचो पर नहीं । बोरुसिया जूड को बेचने का इरादा नहीं है