India

കൊറോണയെ തുരത്തുന്നില്ലെങ്കിലും വിൽപ്പനയിൽ റെക്കോർഡിട്ട് പതഞ്‌ജലിയുടെ ‘കൊറോനിൽ’

കൊവിഡിനെ നേരിടാൻ ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്‌ജലി പുറത്തിറക്കിയ ‘കൊറോനിൽ’ എന്ന ആയുർവേദ കിറ്റും, മരുന്നും വിപണിയിൽ മുന്നേറ്റം നടത്തുന്നു. വിപണിയിൽ ഇറങ്ങി നാലു മാസം കൊണ്ട് 85 ലക്ഷം യൂണിറ്റുകൾ വിറ്റുപോയെന്നാണ് വിൽപ്പന വിവരങ്ങളെ അടിസ്ഥാനമാക്കി കമ്പനിയുടെ അവകാശവാദം. 241 കോടി രൂപയുടെ വിൽപ്പന നടന്നിട്ടുണ്ടെന്നും കമ്പനി അറിയിക്കുന്നു.

നിലവിൽ കൊറോനിൽ കിറ്റ് ‘കൊവിഡ് 19 ഇമ്മ്യൂണിറ്റി ബൂസ്റ്റർ കിറ്റ്’ എന്ന പേരിലാണ് വിപനിയിൽ ലഭിക്കുന്നത്. കൊറോനിൽ, സ്വസാരി വതി എന്നീ രണ്ടു ഗുളികകൾ, അനു തൈല എന്ന എണ്ണയും അടങ്ങിയതാണ് കൊറോനിൽ കിറ്റ്.

പതഞ്‌ജലി ജൂണിൽ പുറത്തിറക്കിയ കൊറോനിൽ കൊവിഡ് ഭേദമാക്കുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാൽ പതഞ്ജലി വികസിപ്പിച്ചെടുത്ത ഈ മരുന്ന് അനുമതിയില്ലാതെ രോഗബാധിതരില്‍ പരീക്ഷിച്ചതിനെതിരെ രാജസ്ഥാന്‍ സർക്കാർ നിയമനടപടികൾ കൈക്കൊള്ളുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു.

കൂടാതെ പതഞ്ജലി കണ്ടുപിടിച്ചെന്നു പറയുന്ന ആയുര്‍വേദ മരുന്നിന്റെ ശാസ്ത്രീയ വസ്തുതകള്‍ എന്താണെന്ന് വ്യക്തമാകാത്തതിനാൽ പ്രസ്തുത മരുന്നിന്റെ ഗവേഷണം, പരീക്ഷണം എന്നിവയെ സംബന്ധിച്ച വിവരങ്ങളും കേന്ദ്ര ആയുഷ് മന്ത്രാലയം കമ്പനിയോട് തേടിയിരുന്നു. ഇതിനിടയിലാണ് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം നേടി കൊറോനിൽ വിജയമാണെന്ന് കണക്കുകളോടെ കമ്പനി സ്ഥാപിക്കുന്നത്.

Football news:

रियल ओरी के साथ शुरू किया था: बेवकूफ हाथ नाचो और जंगली पास कोर्टोइस-फिर से हार
रोमा के आधार पर पाया द्वितीय विश्व युद्ध के समय की 20 गोले
जिदाने ओब 1:2 ओरी के साथ: मैच की शुरुआत के मौसम में रियल मैड्रिड के लिए सबसे खराब है. हम स्थिरता की कमी
एक स्पष्ट जुर्माना! ओह, मेरे भगवान. ला लिगा मैच याद किया, जो
पूर्व रेफरी अनुजर ओलिवर: मार्सेलो बालों से खींच लिया था, यह एक 11 मीटर शॉट डाल करने के लिए जरूरी हो गया था । अजार पर कोई जुर्माना नहीं था
कोलोन के साथ एहसान प्रो 1:2: वे रक्षा में बैठे थे और बोरुसिया जल्दी से बहुत ज्यादा में थे. कोलोन के खिलाफ मैच को अभिव्यक्त किया बोरुसिया डॉर्टमुंड प्रमुख कोच ल्यूसिएन फेव्रे
रियल मैड्रिड के एक पास पर कोर्टोसिस द्वारा एक गलती के बाद स्वीकार किया. फॉरवर्ड ओरी एक खाली नेट में रन बनाए