India

‘മുല കുടിക്കുന്ന കുട്ടിയേയുംകൊണ്ട് ഒളിവില്‍ പോകേണ്ടി വന്നു’; കോണ്‍ഗ്രസ് ചെയ്ത ദ്രോഹങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് റോസക്കുട്ടി ടീച്ചര്‍

കല്‍പറ്റ: കോണ്‍ഗ്രസ് പാര്‍ട്ടി തന്നോട് ചെയ്ത ദ്രോഹങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രസംഗിച്ച് പാര്‍ട്ടി വിട്ട് ഇടത് പാളയത്തിലെത്തിയ റോസക്കുട്ടി ടീച്ചര്‍. എന്തുകൊണ്ട് കോണ്‍ഗ്രസ് വിട്ടു എന്ന് ബത്തേരിയില്‍ എല്‍ഡിഎഫ് ഒരുക്കിയ സ്വീകര യോഗത്തില്‍ വിശദീകരിക്കുകയായിരുന്നു അവര്‍. ഇന്ദിരാഗാന്ധിയുടെ മരണം മാത്രമാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് കാരണമായതെന്നും റോസക്കുട്ടി പറയുന്നു.

‘1983 ല്‍ കെ കരുണാകരന്റെ നേതൃത്വത്തില്‍ നടന്ന പുല്‍പ്പള്ളി വെടിവെപ്പ് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. അന്ന് കോളെജുകമ്മറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന എന്റെ പ്രിയപ്പെട്ടവരായ മൂന്നുപേര്‍ മരിച്ചുവീണു. അന്ന് അവര്‍ക്കുവേണ്ടി ശബ്ദിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല. എന്റെ പ്രിയപ്പെട്ട അയല്‍വാസിയുടെ കൈ അറ്റുപോയി. അന്നേ ഞാന്‍ വിചാരിച്ചിരുന്നതാണ് ഇടതുപക്ഷത്തുവന്ന് പ്രവര്‍ത്തിക്കണമെന്ന്. പക്ഷേ, 1984ല്‍ വര്‍ഗീയതയ്‌ക്കെതിരെ പോരാട്ടം നടത്തിയ ഇന്ദിരാ ഗാന്ധി പിടഞ്ഞുവീണ് മരിച്ചപ്പോള്‍ 83ല്‍ എടുത്ത തീരുമാനത്തില്‍നിന്നും ഞാന്‍ മാറി. ടി ദേവികയെപ്പോലുള്ള സഖാക്കള്‍ എന്നെ വന്ന് കണ്ടിരുന്നു. സഖാവ് നായനാര്‍ എന്റെ വീട്ടില്‍ വന്നു’, റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.

‘പൊലീസ് ജീപ്പ് തീവെച്ച കേസില്‍ ഞാന്‍ പ്രതിയാണെന്ന് പറഞ്ഞ് പൊലീസ് എന്നെ ആ പാതിരാത്രിയില്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നു. എന്റെ മകന്‍ കെന്റിന് അന്ന് മുലകുടിക്കുന്ന പ്രായമായിരുന്നു. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ വന്നവരോട് എന്നെയും അവരെപ്പോലെ വെടിവെച്ചിട്ടേ ഈ മുറ്റത്തുനിന്നും കൊണ്ടുപോകാന്‍ കഴിയൂ എന്ന് ഞാന്‍ പറഞ്ഞു. അതിശക്തമായ നിലപാട് കൈക്കൊണ്ടതിന് ശേഷമാണ് ഞാന്‍ പ്രതിയല്ലാതായത്. കുറേക്കാര്യങ്ങള്‍ തുറന്നുപറയുന്നത് മറ്റൊന്നുംകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ച് ഒട്ടനവധി അപഖ്യാധികള്‍ പറഞ്ഞുപരത്തുന്നതുകൊണ്ട് മാത്രമാണ്’.

‘പിന്നീട് കുഞ്ഞിനെയും എടുത്ത് പലയിടങ്ങളിലും ഒളിവില്‍ കഴിഞ്ഞു. അന്ന് നായനാര്‍ എന്നോട് പറഞ്ഞു, ഇനി സ്വന്തം വീട്ടില്‍ കിടന്നുറങ്ങണമെന്ന്. ദേവിക അടക്കമുള്ള സഖാക്കള്‍ വന്ന് എല്ലാ സംരക്ഷണവും തരാമെന്ന് പറഞ്ഞപ്പോഴും എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നത് ഇന്ദിരാജിയുടെ മരണമായിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണമാണ് കോണ്‍ഗ്രസില്‍ ചേരുന്നതിലും പ്രവര്‍ത്തിക്കുന്നതിലേക്കും എന്നെ നയിച്ചത്’

‘കെ കരുണാകരന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് വെടിവെപ്പിന് അനുമതി കൊടുത്തത്. വയലാര്‍ രവിയോട് തെറ്റിയിരുന്ന സമയം. ആ സമയത്ത് ഞാന്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ അദ്ദേഹത്തെ മന്ത്രിക്കസേരയില്‍നിന്നും താഴെയിറക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, ഒരു വലിയ പ്രതിഷേധമുണ്ടായപ്പോള്‍, എന്റെ പ്രിയപ്പെട്ട പലരെയും കൊലപ്പെടുത്തിയ, പലരെയും അംഗവൈകല്യം വരുത്തിയ കെ കരുണാകരനെ താഴെയിറക്കാന്‍ ഒരു അവസരം കിട്ടിയപ്പോള്‍ മറ്റ് അഞ്ച് എംഎല്‍എമാര്‍ക്കൊപ്പം ഞാനും ഒപ്പിട്ടുകൊടുത്തു. നാളിതുവരെ ഞാനിതൊന്നും പറഞ്ഞിട്ടില്ല. എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരേ, നിങ്ങളിത് എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്’.

‘കരുണാകരന്‍ താഴെയിറങ്ങി. എകെ ആന്റണിക്ക് ഞാന്‍ വോട്ടുചെയ്തു. തെറ്റാണോ ഞാന്‍ ചെയ്തത്? വോട്ടുചെയ്തു എന്ന തെറ്റിന് എന്തൊക്കെ നിങ്ങളെന്നെ ചെയ്തു? എന്റെ വീട്ടിലേക്ക് മലം എറിഞ്ഞില്ലേ. റോസിക്കുട്ടിയുടെ വീടിന് മലാഭിഷേകം എന്ന് പറഞ്ഞില്ലേ. ഈ സ്ത്രീയെ ഇത്തരത്തില്‍ ദ്രോഹിച്ചവരാണ് കോണ്‍ഗ്രസുകാരെന്ന് മുണ്ടക്കയത്തെ യോഗത്തില്‍ കഴിഞ്ഞദിവസം എംഎ ബേബി പ്രസംഗിച്ചു. ഞാന്‍ ഇക്കാര്യം പറഞ്ഞെന്ന് എന്നിട്ടദ്ദേഹം എന്നെ വിളിച്ചുപറഞ്ഞു. തീയില്‍ മുളച്ചുവന്ന റോസക്കുട്ടി ടീച്ചര്‍ ഇത്തരം ജല്‍പനങ്ങളിലൊന്നും വീഴാതെ മുന്നോട്ടുപോകും’ റോസക്കുട്ടി ടീച്ചര്‍ പ്രസംഗിച്ചു.

‘വയസായില്ലേ എന്നാണ് മറ്റൊരു അധിക്ഷേപം. ശരിയാണ്, വയസായി. വയസായവരെ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇവിടെയുണ്ട്. ആ രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി, ഈ രാജ്യത്തെ മതേതരത്വത്തിന് വേണ്ടി, വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ നിലപാടുകളെടുക്കുന്നതിന് വേണ്ടി, ഇടതുപക്ഷ പ്രസ്ഥാനത്തിനുവേണ്ടി ഇതുവരെ ഒരു സഹായവും ചെയ്യാത്ത എന്നെ ഇത്തരത്തില്‍ സ്‌നേഹിച്ച, സ്വീകരിച്ച നിങ്ങള്‍ക്ക് എന്റെ നന്ദി’, അവര്‍ കൂട്ടിച്ചേര്‍ത്തു.

Football news:

वॉल्वरहैम्प्टन ने ट्विटर पर खुद को 2018/19 प्रीमियर लीग चैंपियन नामित किया । सुपर लीग के 6 संस्थापकों
मोरिन्हो के इस्तीफे के बाद रयान मेसन टोटेनहम के अभिनय कोच बने
जियानी इन्फेंटिनो: फीफा ने सुपर लीग के निर्माण को दृढ़ता से अस्वीकार कर दिया । हमें यूरोपीय फुटबॉल के मॉडल की रक्षा करनी चाहिए
मैं यहां हारने के लिए नहीं हूं । जोस के चार बर्खास्तगी - चित्रों में
नेविल पर Klopp के शब्दों में: वह यह नहीं कह सकते कि वह क्या चाहता है. मालिकों ने उसे बस के नीचे फेंक दिया, वह मुझसे ज्यादा सुपर लीग के हर विवरण से नफरत करता है
सुपर लीग पर पेरेज़: लापोर्टे को समझाना मुश्किल नहीं था । यह बार्सिलोना के भविष्य के लिए है
सुपर लीग पर पेरेज़: यदि हम यूईएफए से सहमत हैं, तो हम अगस्त में शुरू करेंगे । हम एक साल इंतजार नहीं कर सकते