India

‘മുമ്പ് ചില പേമെന്റ് സീറ്റുകള്‍ ഐഎഎസുകാരടക്കം തരപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഓര്‍ത്തുപോയി’; കനയ്യ കുമാറിനെ പ്രശംസിച്ച് എംഎം ലോറന്‍സ്

സിപിഐ ദേശിയ നേതാവ് കനയ്യ കുമാറിനെ പ്രശംസിച്ച് സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ്. ബീഹാര്‍ തെരഞ്ഞെടുപ്പിനെ സമ്പന്ധിച്ച് കനയ്യ കുമാര്‍ മാതൃഭൂമി ദിന പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എംഎം ലോറന്‍സിന്റെ പ്രതികരണം. മണി-മസില്‍ പവര്‍ രാഷ്ട്രീയത്തെ പൊളിച്ചെഴുതുകയെന്നതാണ് ഇടതുപാര്‍ട്ടികളുടെ ഫോക്കസ്. അതേ സമയം, ജനങ്ങള്‍ക്കുവേണ്ടിയുള്ള നയങ്ങള്‍ ആവിഷ്‌കരിക്കപ്പെടണം. എന്നാല്‍ വികസനത്തിന്റെ പേരില്‍ കോര്‍പ്പറേറ്റ് കൊള്ളയടി ഞങ്ങള്‍ സമ്മതിക്കില്ല എന്ന കനയ്യയുടെ നിലപാടിനെ പ്രശംസിച്ച് കൊണ്ടായിരുന്നു എംഎം ലോറന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

എന്തുകൊണ്ട് താന്‍ ബീഹാറില്‍ സ്ഥാനാര്‍ഥിയായില്ല എന്ന ചോദ്യത്തിന് മറുപടിയായി ‘ഞാന്‍ ഒരു പാര്‍ട്ടിയുടെ കേഡര്‍ മാത്രമാണ്. പാര്‍ട്ടിക്ക് അതിന്റേതായ ഘടനയും, ക്രമവും, അച്ചടക്കവും, സംവിധാനവുമുണ്ട്. എല്ലാ പ്രാവിശ്യവും മല്‍സരിക്കണമെന്ന് ഒരു വ്യക്തിക്ക് തീരുമാനിക്കാനാവില്ല. ഞാന്‍ തന്നെ ലോകസഭയിലും നിയമസഭയിലും പിന്നെ പഞ്ചായത്തിലും മല്‍സരിക്കുക എന്നുവരുന്നത് ശരിയാണോ? പാര്‍ട്ടിയില്‍ മറ്റുള്ളവര്‍ക്കും മല്‍സരിക്കാന്‍ അവസരം ലഭിക്കണം. എന്റെ റോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും പ്രസംഗിക്കുകയും മാത്രമല്ല; ഞാനൊരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കണം. ഒരു നേതാവിനെപ്പോലെ എപ്പോഴും പ്രസംഗിച്ച് നടക്കുകയല്ല ചെയ്യേണ്ടത്. ഞങ്ങള്‍ ഒരു നരേറ്റീവ് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അത് ജനാധിപത്യപരമായിരിക്കണം, സമഗ്രമായിരിക്കണം. അത് നമ്മുടെ സ്വഭാവത്തിലും പ്രതിഫലിക്കണം. പാര്‍ട്ടി ഘടനയിലും പ്രാവര്‍ത്തികമാകണം. പാര്‍ട്ടി നല്‍കുന്ന നിര്‍ദേശം അനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. യോഗങ്ങള്‍ക്ക് പോകുക, പരിസരം വൃത്തിയാക്കുക, കസേരയും മേശയും നിരത്തുക, സൗണ്ട് സിസ്റ്റം ഏര്‍പ്പെടുത്തുക എന്നിവയും പാര്‍ടി പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അത്തരത്തില്‍ ജനാധിപത്യ ഘടനയും സമഗ്രതയും പാര്‍ട്ടിയിലുണ്ട്. എല്ലാ പ്രാവിശ്യവും ഒരാള്‍തന്നെ മല്‍സരിക്കുക, മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ നല്‍കാതിരിക്കുക. അങ്ങനെയെങ്കില്‍ നാം മറ്റുപാര്‍ട്ടികളില്‍നിന്ന് എങ്ങിനെ വ്യത്യസ്തമാകും!?. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ടിക്കറ്റുകള്‍ വില്‍ക്കാറില്ല. ആരാണ് സ്ഥാനാര്‍ഥി എന്നത് ഞങ്ങളുടെ രാഷ്ട്രീയ സംവാദത്തില്‍ ഒരു പ്രസക്തിയുമില്ല. പാര്‍ടിയാണ് പ്രധാനം. നയങ്ങളാണ് പ്രധാനം. മറ്റൊരു തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ക്ക് താല്‍പര്യമില്ല’എന്ന കനയ്യകുമാറിന്റെ അഭിപ്രായം ചൂണ്ടിക്കാട്ടി കനയ്യകുമാര്‍ സിപിഐയുടെ ഉജ്വലനായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഈ ഇരുണ്ട കാലഘട്ടത്തില്‍, നേര്‍വഴി തെളിക്കുന്ന മിടുക്കരായ യുവ നേതാക്കളില്‍ ഒരാളാണ്. അദ്ദേഹം പറയുന്നത് എല്ലാവര്‍ക്കും ബാധകമാണ് പ്രത്യേകിച്ച് ഇടതുപാര്‍ട്ടികള്‍ അത് പിന്തുടരേണ്ടതാണ്. അഭിമുഖത്തില്‍ വേറെയും പ്രധാനപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തനത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും തെരഞ്ഞെടുപ്പിലും സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും പങ്കുണ്ട്, ഉണ്ടാകുകയും വേണം. അതില്‍ ഐഎഎസുകാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കര്‍, വിദ്യാര്‍ത്ഥികള്‍, പുരുഷന്മാര്‍, സ്ത്രീകള്‍ എന്നിങ്ങനെ എല്ലാവരും പങ്കെടുക്കേണ്ടതാണ്. ആരും മാറി നില്‍ക്കേണ്ടതുമില്ല, ആരെയും മാറ്റി നിര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കനയ്യകുമാര്‍ പറഞ്ഞപ്പോള്‍, മുമ്പ് ചില പേമെന്റ് സീറ്റുകള്‍ ഐഎഎസുകാരടക്കം തരപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഓര്‍ത്തുപോയി. അവര്‍ തരംകിട്ടിയപ്പോള്‍ മറുകണ്ടം ചാടിയത് ഞാന്‍ ഓര്‍ക്കുകയാണ്. എല്ലാ ഐഎഎസുകാരെയോ മറ്റുള്ളവരെയോ അല്ല ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയസമരം കൂടിയാണ്. അഭിമുഖത്തില്‍ വ്യക്തമാക്കിയത് നൂറുശതമാനം ശരിയാണെന്നും എംഎം ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കമ്യൂണിസ്റ്റുകാര്‍ നടത്തുന്ന പോരാട്ടത്തിന്റെ ഒരു ഭാഗമാണ് തെരഞ്ഞെടുപ്പ് പോരാട്ടം. അതില്‍ രാഷ്ട്രീയം ഉള്ളവരും ഇല്ലാത്തവരും ദരിദ്രരും ഭക്ഷണം കഴിക്കുന്നവരും ഭക്ഷണം ഇല്ലാത്തവരും തൊഴിലാളികളും തൊഴിലില്ലാത്തവരും എല്ലാവരും പങ്കെടുക്കും. അതിലൂടെ അവരുടെ രാഷ്ട്രീയ പ്രബുദ്ധത ഒരു പരിധിവരെ ഉയര്‍ത്താനും സാധ്യമായേക്കുമെന്നും സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള അവസരമായും ധനസമ്പാദനത്തിനുള്ള മാര്‍ഗമായയും ചിലര്‍ തെരഞ്ഞെടുപ്പിനെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളെയും കാണുന്നുണ്ട്. കുടാതെ മാതൃഭൂമി മുഖംപ്രസംഗത്തിന് തൊട്ടുമുകളിലായി റോസ ലക്‌സംബര്‍ഗിനെ ഉദ്ധരിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ‘എതിരഭിപ്രായത്തിനുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ഥ സ്വാതന്ത്ര്യം’എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റവസാനിപ്പിക്കുന്നത്.

Football news:

राक्षसी प्रसव के raikovich और मुरिलो: एक करने के लिए बाहर लुढ़का प्रतिद्वंद्वी नीले रंग से बाहर, अन्य बस गिर गया 🤦 ♂ ️
सख्तार से हार पर क्रूस: अंत में, हम वापस जीत सकते हैं कि विश्वास का अभाव
जिनेदीन जिदाने: मैं सेवानिवृत्ति के बारे में नहीं सोचता
लोको भी तीसरे स्थान खो दिया है । साल्जबर्ग 5 केंद्रीय रक्षकों के साथ टीम को कुचल दिया
रोनाल्डो गोल्डन पैर जीता-2020, अगनेल्ली-गोल्डन पैर प्रेस्टीज-2020
स्चर्ले और गोएट्ज चिकित्सा प्रयोजनों के लिए मारिजुआना का उत्पादन है कि एक कंपनी में निवेश करेगा
Mircea Lucescu: रोनाल्डो के साथ, जुवेंटस जिंदा आता है. क्रिस्टियानो करिश्मा है, यह एक निर्णायक खिलाड़ी है