India

തെലങ്കാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും പൊലീസ് 18.67ലക്ഷം രൂപ പിടികൂടി; തട്ടിപ്പറിച്ചോടി ബിജെപി പ്രവര്‍ത്തകര്‍

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാന ദുബ്ബകില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും പൊലീസ് പിടികൂടിയ പണം ബിജെപി പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ചോടി. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നു.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും പൊലീസ് 18.67 ലക്ഷം രൂപ പിടികൂടിയത്. പണമടങ്ങുന്ന ബാഗ് എടുത്ത് പൊലീസ് പുറത്തിറങ്ങവെ ബിജെപി പ്രവര്‍ത്തകര്‍ ഇത് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

12 ലക്ഷത്തോളം തുക ബിജെപി പ്രവര്‍ത്തകര്‍ കൊണ്ടുപോയെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്.
രഘുനന്ദന്‍ എന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധു സുരഭി അഞ്ജന്‍ റാവുവിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് പണം കണ്ടെത്തിയത്. എന്നാല്‍ പൊലീസ് തന്നെയാണ് ഈ പണം ഇവിടെക്കൊണ്ട് വെച്ചതെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.

ബിജെപി പ്രവര്‍ത്തകര്‍ പൊലീസുമായി പിടിവലി നടത്തുന്നത് വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്. മൂന്ന് സ്ഥലങ്ങളിലായി റെയ്ഡ് നടത്തിയപ്പോഴാണ് പൊലീസിന് ഇത്രയും തുക പിടിച്ചെടുക്കാനായത്. എന്നാല്‍ പിടിച്ചെടുത്ത തുകയില്‍ നിന്ന് 12 ലക്ഷം രൂപ ബിജെപി പ്രവര്‍ത്തകര്‍ കൊണ്ടുപോയെന്നും ബാക്കി തുകയായ 5,87,000 പൊലീസിന്റെ പക്കലുണ്ടെന്നും സിദിപേട് കമ്മീഷണര്‍ ജോയല്‍ ഡേവിസ് പറഞ്ഞു. പൊലീസ് റെയ്ഡ് നടത്തിയ വീടുകളില്‍ ഒന്ന് സിദിപേട് മുന്‍സിപ്പല്‍ ചെയര്‍മാന്റേതാണ്.

ബിജെപി തെലങ്കാന അധ്യക്ഷന്‍ ബാന്ദി സഞ്ജയ് കുമാര്‍ റെയ്ഡ് നടന്ന വീട്ടിലെത്തിയപ്പോള്‍ പൊലീസ് ഇയാളെ തടഞ്ഞുവെച്ചു.

കൂടാതെ തന്റെ വാഹനം സെര്‍ച്ച് വാറണ്ട് പോലുമില്ലാതെ പൊലീസ് 20 തവണ പരിശോധിച്ചെന്ന് ബിജെപി സ്ഥാനാര്‍ഥി രഘുനന്ദനും പറഞ്ഞു. തന്റെ വീട്ടിലും റെയ്ഡ് നടത്തി. എന്നാല്‍ വാറണ്ട് ചോദിച്ചപ്പോള്‍ പൊലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും നിയമവിരുദ്ധമായി പൊലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നും രഘുനന്ദന്‍ ആരോപിച്ചു.

ബിജെപി തെലങ്കാന അധ്യക്ഷന്‍ ബാന്ദി സഞ്ജയ് കുമാര്‍ റെയ്ഡ് നടന്ന വീട്ടിലെത്തിയപ്പോള്‍ പൊലീസ് ഇയാളെ തടഞ്ഞുവെച്ചു

കൂടാതെ തന്റെ വാഹനം സെര്‍ച്ച് വാറണ്ട് പോലുമില്ലാതെ പൊലീസ് 20 തവണ പരിശോധിച്ചെന്ന് ബിജെപി സ്ഥാനാര്‍ഥി രഘുനന്ദനും പറഞ്ഞു. തന്റെ വീട്ടിലും റെയ്ഡ് നടത്തി. എന്നാല്‍ വാറണ്ട് ചോദിച്ചപ്പോള്‍ പൊലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും നിയമവിരുദ്ധമായി പൊലീസ് തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നും രഘുനന്ദന്‍ ആരോപിച്ചു.

Football news:

हेर्था खाली खड़ा के साथ जीत का जश्न मनाया: वे सराहना की, बात की, गुंदजी भी एक टी शर्ट फेंक दिया
टुकेल पीएसजी के साथ अपने अनुबंध को नवीनीकृत करने का इरादा नहीं है । उन्होंने कहा कि गर्मियों में एक मुक्त एजेंट बन जाएगा
मैं प्रीमियर लीग में काम करना चाहता हूं । लीग विदेशी कोचों के लिए धन्यवाद चल रहा है
Branislav Ivanovich: Abramovich में से एक है सबसे महत्वपूर्ण लोगों में अपने कैरियर की है. इतना ही नहीं मालिक है, लेकिन एक दोस्त
ज्लाटन इब्राहीमोविच: जॉर्डन के शिकागो विजेताओं के चरित्र का एक आदर्श उदाहरण है. मैं माइकल नहीं हूँ, लेकिन मैं भी एक बहुत मांग
पहली बार के लिए, रोनाल्डो जुवेंटस के साथ हस्तक्षेप नहीं करता है । इस मौसम में इटली में उसका सबसे अच्छा होगा, लेकिन टोरिनो रियल की समस्याओं को दोहरा जोखिम
सेर्गिन्हो सेस्ट: मैं एक और मौसम के लिए मेस्सी के साथ खेलने की उम्मीद है । हर कोई उसे टीम के कप्तान लियोनेल मेसी के मौसम के अंत में छोड़ नहीं होगा कि