India

ഹാത്രസ് കേസില്‍ സിബിഐ അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണം; സുപ്രീം കോടതി

അലഹബാദ്: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍
ഹാത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.

ഉത്തര്‍പ്രദേശിന് പുറത്ത് വിചാരണ നടത്തണം എന്ന ആവശ്യം കോടതി അനുവദിച്ചില്ല. അതിന് പകരം സിബിഐ അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാക്കുകയാണ് ചെയ്തത്.

പേഴ്സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു സിബിഐ ഹാത്രസിലെ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഏറ്റെടുത്തത്. തുടര്‍ന്ന് കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, കൊലപാതകം എസ് സി, എസ് ടി അധിക്രമ നിരോധന നിയമം എന്നിവ ചുമത്തി എഐആര്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.

സെപ്തംബര്‍ 14നാണ് ഹാത്രസിലെ ചാന്ദ്പ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് മാരക മുറിവുകളോടെ പെണ്‍കുട്ടിയെ ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം സെപ്തംബര്‍ 29തോടെ വിഷയം രാജ്യവ്യാപക പ്രതിഷേധത്തിലേക്ക് ഉയരുകയായിരുന്നു.

Football news:

केएलपीपी 5 प्रतिस्थापन और कैलेंडर के बारे में शब्दों के बारे में नेविल की आलोचना करने के लिए प्रतिक्रिया व्यक्त की: मैं उसे पसंद नहीं कर रहा हूँ । मैं सभी खिलाड़ियों के बारे में बात कर रहा हूँ
सबसे मुश्किल काम: इतिहास में सबसे अच्छा हमला मिडफील्डर चयन में मदद
मुरिन्हो, लैम्पार्ड, सोलस्कजैर और मोयेस प्रीमियर लीग में नवंबर के सर्वश्रेष्ठ कोच के शीर्षक का दावा
Brunu, Grealish, Chilwell, Heibjerg - बीच में दावेदार के लिए नवंबर के सर्वश्रेष्ठ खिलाड़ी का पुरस्कार प्रीमियर लीग में
केएलपीपी-2020 के सर्वश्रेष्ठ कोच, झाड़-2, गार्डियोला-3 (ईएसपीएन)
सबसे सुंदर फुटबॉल वृत्तचित्र, मुझे लगता है, लीड्स के बारे में बनाया गया था. हम निदेशक से बात की
नाइस विएरा कोच के पद से बर्खास्त कर दिया गया था