India

ലോക്ക്ഡൗണ്‍ മുന്നില്‍ കണ്ട് ചാരായം വാറ്റ്; 1500 ലിറ്റര്‍ വാഷ് പിടികൂടി

പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ മുന്നില്‍ കണ്ട് സംസ്ഥാനത്ത് വാറ്റ് ചാരായനിര്‍മാണം സജീവമാകുന്നു. പാലക്കാട് മലമ്പുഴയില്‍ നടത്തിയ റെയിഡില്‍ 1500 ലിറ്റര്‍ വാഷ് പൊലീസ് പിടികൂടി. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് ഡാന്‍സാഫ് സ്‌ക്വാഡും മലമ്പുഴ പോലീസും നടത്തിയ റെയ്ഡിലാണ് പരിസരത്ത് നിന്ന് വാഷ് പിടികൂടിയത്.

കുറ്റിക്കാട്ടില്‍ മണ്‍കൂനകള്‍ക്കിടയില്‍ കന്നാസുകളില്‍ സൂക്ഷിച്ച വാഷ്, വാറ്റുപകരണങ്ങള്‍, സാധനങ്ങള്‍ കൊണ്ടുവന്ന വാഹനങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. സ്ഥലത്ത് വാറ്റ് നടത്തുകയായിരുന്ന ക്യഷ്ണചന്ദ്രന്‍, സുരേഷ്, അന്‍ഷാദ്, എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം നടക്കുന്നുണ്ട്.

ALSO READ: രണ്ടാംഘട്ട കൊവിഡ് വ്യാപനം; കര്‍ണ്ണാടകയില്‍ പടര്‍ന്നു പിടിച്ചത് പൂര്‍ണ്ണമായും ജനിതക മാറ്റം വന്ന വൈറസ്

ലോക്ക് ഡൗണ്‍ സമയത്ത് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ ചാരായം ഉല്‍പാദിപ്പിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വാഷ് പോലീസ് നശിപ്പിച്ചു. ലോക്ഡൗണില്‍ മദ്യശാലകള്‍ അടച്ചതോടെ അനധികൃത മദ്യ നിര്‍മ്മാണം തടയുന്നതിന് നടപടികള്‍ നടത്തണമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐപിഎസ് , നാര്‍ക്കോട്ടിക് വിഭാഗം ഡിവൈഎസ്പി സിഡി ശ്രീനിവാസന്‍ എന്നിര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മലമ്പുഴ എസ്‌ഐ ജലീല്‍ എസ്, എസ്‌ഐ വിജയരാഘവന്‍ തുടങ്ങിയവരാണ് നടത്തിയ റെയിഡിലാണ് ചാരായം പിടികൂടിയത്.

ALSO READ: തോല്‍വിയുടെ ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടിക്ക് മാത്രം? രഹസ്യ ഗ്രൂപ്പ് യോഗങ്ങള്‍ക്ക് പിന്നാലെ വലവിരിച്ച് ആര്‍എസ്എസ്

Covid 19 updates

Football news:

पांडेव ने अपना आखिरी मैच नॉर्थ मैसेडोनिया राष्ट्रीय टीम के लिए खेला । Wijnaldum उसे एक के साथ प्रस्तुत स्मारक टी-शर्ट के हैं, और खिलाड़ियों पर ले गए थे करने के लिए उसे बदलने के साथ एक गलियारे के सम्मान
यूरो 2020: ग्रुप सी परिणाम
यूक्रेन में यूरो के समूह चरणों में 7 हार और 2 जीत हैं
यूक्रेन ने ऑस्ट्रिया के खिलाफ मैच में लक्ष्य पर 1 शॉट लगाया था, 0-दूसरे हाफ में
सैमुअल ईटो ' ओ: अगर मैं रामोस को बार्का पर हस्ताक्षर कर सकता हूं, तो मुझे इसमें संदेह भी नहीं होगा । पीएसजी वह चैंपियंस लीग जीतने में मदद करेंगे, बार्सिलोना के पूर्व स्ट्राइकर सैमुअल एटो ' ओ ने डिफेंडर सर्जियो रामोस के बारे में बात की है, जिन्होंने रियल मैड्रिड को छोड़ दिया था । अगर मैं उसे बार्का के लिए साइन कर सकता हूं, तो मुझे इसमें संदेह भी नहीं होगा ।
यूक्रेन अभी भी अटका हुआ है (3 वें स्थान से बाहर निकलने की प्रतीक्षा कर रहा है), नीदरलैंड - 9 में से 9, 1/8 में ऑस्ट्रिया इटली के साथ खेलेंगे: ग्रुप सी के परिणाम:
यह तीसरी टीमों की रैंकिंग में 4 वें स्थान पर है