വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരെ റെയില്‍വേസിന് 352 റണ്‍സിന്റെ വിജയലക്ഷ്യം. സെഞ്ച്വറി നേടിയ റോബിന് ഉത്തപ്പയും (140 പന്തില്‍ 100), വിഷ്ണു വിനോദുമാണ്(107 പന്തില്‍ 107) കേരളത്തിന്റെ ഇന്നിംഗ്സിന്റെ നെടുംതൂണ്. വിജയ് ഹസാരെ ട്രോഫിയില്‍ രണ്ടാമത്തെ സെഞ്ച്വറിയാണ് ഉത്തപ്പയുടേത്. മൂന്നാമത് ഇറങ്ങിയ സഞ്ജു സാംസണ് അര്‍ധ സെഞ്ച്വറി നേടി. വെറും 29 പന്തിലാണ് സഞ്ജു 61 റണ്‍സ് അടിച്ചെടുത്തത്. ഏറെ നാളായി ഫോമില്ലാതിരുന്ന സഞ്ജുവിന്റെ അര്‍ധസെഞ്ച്വറി ആരാധകര്‍ക്ക് ഇരട്ടി മധുരം നല്‍കുന്നതാണ്.
മധ്യനിരയില്‍ വെടിക്കെട്ട് താരം അസഹ്റുദ്ദീന് നിരാശപ്പെടുത്തിയപ്പോള്‍ വത്സല്‍ 34 പന്തില്‍ 46 റണ്‍സുമായി പുറത്താവാതെ നിന്നു. നായകന് സച്ചിന് ബേബിക്കും(1) ഇത്തവണ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. റെയില്‍വേസിന് വേണ്ടി കരണ്‍ ശര്‍മ്മ, പ്രതീപ് പൂജാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ശിവം ചൗധരി, അമിത് മിശ്ര എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
ടോസ് നേടിയ റെയില്‍വേസ് കേരളത്തെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ശ്രദ്ധയോടെ ബാറ്റ് വീശിയ ഓപ്പണര്‍മാര്‍ പിന്നീട് ആക്രമിച്ച് കളിച്ചു. ആവേശം നിറഞ്ഞ കഴിഞ്ഞ മത്സരത്തില്‍ കേരളം ഉത്തര്‍പ്രദേശിനെ മൂന്ന് വിക്കറ്റ് കീഴടക്കിയിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ എസ്. ശ്രീശാന്ത് ഈ മ്ത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടി.
കേരളാ ടീം: റോബിന് ഉത്തപ്പ, വിഷ്ണു വിനോദ്, സഞ്ജു സാസംണ്, മുഹമ്മദ് അസ്ഹറുദ്ദീന്(വിക്കറ്റ് കീപ്പര്‍), സച്ചിന് ബേബി(നായകന്), ജലജ് സക്സേന, റോജിത് കെ.ജെ, നിധീഷ് എം.ഡി, ബേസില്‍ എന്‍.പി, വത്സല്‍, എസ്. ശ്രീശാന്ത്